Gulf News : ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത്; ആറ് പേര്‍ അറസ്റ്റില്‍

Published : Nov 26, 2021, 04:28 PM IST
Gulf News : ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത്; ആറ് പേര്‍ അറസ്റ്റില്‍

Synopsis

ഒമാനിലെ സൗത്ത് അല്‍ ബാത്തിനയില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ ആറ് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ (narcotic smuggling) ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) അറിയിച്ചു. സൗത്ത് അല്‍ ബാത്തിന (South Al Batinah) ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കണ്ടെത്തിന്നതിനുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്‍തതും.

കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് കള്ളക്കടത്ത് സംഘത്തെ കുടുക്കിയത്. മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ അനധികൃതമായി ഒമാനില്‍ പ്രവേശിച്ചവരാണ്. 95 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ