
കവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കൂടി സ്ഥലത്തുനിന്ന് കണ്ടെടുത്തു. തലസ്ഥാനമായ കുവൈത്ത് സിറ്റിയിൽ നിന്നും 85 കിലോമീറ്റർ അകലെയുള്ള മുത്‍ല ഭവന നിർമ്മാണ പദ്ധതിയിലെ കരാർ തൊഴിലാളികളാണ് മരിച്ചവർ.
അപകടത്തില്‍ നാല് പേര്‍ മരിച്ചതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്.
ഡ്രെയിനേജിനായി മാൻഹോളും പൈപ്പും സ്ഥാപിച്ചുകൊണ്ടിക്കെയായിരുന്നു അപകടം. അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അൽ ഫാരിസ് നേരത്തെ നിർദേശം നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam