ഒമാനിൽ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരണം ആറായി

Published : Mar 27, 2022, 03:40 PM IST
ഒമാനിൽ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരണം ആറായി

Synopsis

അഞ്ച് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്രവര്‍ത്തകര്‍ ഗരുതരാവസ്ഥയില്‍ കണ്ടെത്തിയ ഒരാള്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെടുകയായിരുന്നു.  

മസ്‍കത്ത്: മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരണപ്പെടുകയായിരുന്നു. ഇബ്രി  വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് അപകടമുണ്ടായത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് അൽ ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അറിയിച്ചു.

അഞ്ച് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്രവര്‍ത്തകര്‍ ഗരുതരാവസ്ഥയില്‍ കണ്ടെത്തിയ ഒരാള്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെടുകയായിരുന്നു.  ഒമാന്‍ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തിയ മറ്റ്  നാല് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‍സ് ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് പാലിക്കേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കപ്പെട്ടിരുന്നുവെന്ന് പരിശോധിക്കണമെന്നും ഫെഡറേഷന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ