വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു; കുവൈത്തില്‍ സ്ത്രീകളടക്കം ആറ് പ്രവാസികള്‍ അറസ്റ്റില്‍

Published : Mar 29, 2022, 11:06 PM IST
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു; കുവൈത്തില്‍ സ്ത്രീകളടക്കം ആറ് പ്രവാസികള്‍ അറസ്റ്റില്‍

Synopsis

വേശ്യാവൃത്തിയിലേര്‍പ്പെട്ട ആറ് ഏഷ്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇവരില്‍ രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടും. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ഇവരെ ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിലേര്‍പ്പെട്ട ആറ് ഏഷ്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇവരില്‍ രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടും. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ഇവരെ ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

അതേസമയം കുട്ടികളുമായെത്തിയ 15 പ്രവാസികള്‍ ഭിക്ഷാടനത്തിന് അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം ഭിക്ഷാടനത്തിനെതിരെ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ജോര്‍ദാന്‍, സിറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം. അഗ്നിശമന വിഭാഗം തീപിടിത്തം നിയന്ത്രണവിധേയമാക്കി. വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേസ്‌മെന്റിലാണ് തീപിടിച്ചത്. പെയിന്റും മറ്റ് തീപിടിക്കുന്ന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആറ് അഗ്നിശമന യൂണിറ്റുകളിലെ 150 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വീണ്ടും ഡീസൽ കള്ളക്കടത്ത്, 10 ടാങ്കറുകൾ കൂടി പിടിച്ചെടുത്തു
ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ദേശീയ ദിന ആശംസകൾ നേർന്ന് അമീർ