
റിയാദ്: സൗദി അറേബ്യയിലെ അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിത്ത് ആറംഗ കുടുംബത്തിന് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്‌റാന്‍ എന്നിവരാണ് മരണപ്പെട്ടത്. ആറ് പേരുടെയും ഹുഫൂഫ് അല്‍ഖുദൂദ് ഖബര്‍സ്ഥാനിൽ ഖബറടക്കി.
വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ചാര്‍ജര്‍ പൊട്ടിത്തെറിച്ച് സോഫയ്ക്ക് തീ പിടിക്കുകയായിരുന്നു. സോഫയില്‍ നിന്ന് തീ ഉയര്‍ന്നു. തുടര്‍ന്ന് വീടിന്‍റെ ഭാഗങ്ങളിലേക്ക് തീ പടര്‍ന്നു. ഇതേ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചത്. നിരവധി പേര്‍ ഇവരുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
(പ്രതീകാത്മക ചിത്രം)
Read Also - സൗദിയിലെ കൃഷിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam