കുവൈത്തില്‍ നടുറോഡിലിട്ട് പൊലീസുകാരനെ മര്‍ദിച്ചു; ആറ് യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Nov 20, 2022, 2:33 PM IST
Highlights

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കങ്ങളാണ് അടിപിടിയില്‍ കലാശിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍  പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം അര്‍ദിയ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. സ്വദേശി യുവാക്കളാണ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചത്.

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കങ്ങളാണ് അടിപിടിയില്‍ കലാശിച്ചത്. പൊലീസുകാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ സബാഹ് അല്‍ നാസര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് കുവൈത്തി യുവാക്കളെ അറസ്റ്റ് ചെയ്‍തത്.

Read also:  പാര്‍ക്കിലെ ഊ‍ഞ്ഞാല്‍ പൊട്ടിവീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഒന്നര കോടി നഷ്ടപരിഹാരം

കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. രാജ്യത്തെ ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് ഇയാള്‍ പിടിയിലായത്. 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടിയുടെ വിത്തുകളും വിവിധ അളവിലുള്ള ഒന്‍പത് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

കഞ്ചാവ് ചെടികള്‍ക്ക് വളരാനുള്ള ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു താമസ സ്ഥലത്ത് യുവാവിന്റെ കഞ്ചാവ് കൃഷി. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വില്‍പന നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് കൃഷി ചെയ്‍തിരുന്നതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read also:  കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,340 പ്രവാസികള്‍

click me!