തീവ്രവാദ പ്രവര്‍ത്തനം നടത്തിയ ആറ് പേര്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published May 16, 2019, 11:45 AM IST
Highlights

അറസ്റ്റിലായവര്‍ എല്ലാവരും അറബ് പൗരന്മാരാണ്. സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ വിഭാഗമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധയിടുകയും രാജ്യത്തെ സുപ്രധാന ദേശീയ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കാനായി പ്രവര്‍ത്തിക്കുകയും ചെയ്തെന്ന് കണ്ടെത്തിയ നാല് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 

അബുദാബി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ ആറ് പേര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. നാല് പേര്‍ക്ക് ജീവപര്യന്തം തടവും രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവുമാണ് വിധിച്ചത്. ലെബനാനിലെ ഹിസ്‍ബുല്ലയുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റിലായവര്‍ എല്ലാവരും അറബ് പൗരന്മാരാണ്. സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ വിഭാഗമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധയിടുകയും രാജ്യത്തെ സുപ്രധാന ദേശീയ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കാനായി പ്രവര്‍ത്തിക്കുകയും ചെയ്തെന്ന് കണ്ടെത്തിയ നാല് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതികളെ നാടുകടത്തും. ഇവര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമടക്കമുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിന്റെ ചിലവിനാവശ്യമായി വന്ന തുകയും ഇവരില്‍ നിന്നുതന്നെ ഈടാക്കും. ലൈസന്‍സില്ലാതെ എയര്‍ റൈഫിള്‍ ഉപയോഗിച്ചതിന് പ്രതികളിലൊരാള്‍ക്ക് 3000 ദിര്‍ഹം പിഴയും ഇതിന് പുറമെ വിധിച്ചു. കേസില്‍ മറ്റ് അഞ്ച് പേരെ കോടതി വെറുതെവിടുകയും ചെയ്തു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!