
കുവൈത്ത് സിറ്റി: കുവൈത്ത് ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു, ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരും. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തിറങ്ങിപോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുമെന്ന് "യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025" കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു.
പ്രായപൂർത്തിയായ ഒരാൾ എപ്പോഴും വാഹനത്തിൽ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തിയാൽ ചൈൽഡ് പ്രൊട്ടക്ഷൻ നിയമപ്രകാരം ഡ്രൈവർ ഉത്തരവാദിയാകും. ശിക്ഷകളിൽ ആറുമാസം വരെ തടവോ 500 ദിനാർ പിഴയോ രണ്ടും കൂടിയോ ഉൾപ്പെട്ടേക്കാം. പത്തുവയസിൽ താഴെയുള്ള കുട്ടികൾ എല്ലായ്പ്പോഴും പിൻസീറ്റിൽ ഇരിക്കണമെന്നും ബ്രിഗേഡിയർ അൽ സുബ്ഹാൻ പറഞ്ഞു.
Read Also - കുവൈത്തിൽ യൂണിഫോം ധരിച്ച് ഈ പൊതു സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രവേശനം നിരോധിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ