
കുവൈത്ത് സിറ്റി: കുവൈത്ത് നിലവിൽ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. പൊടിക്കാറ്റ് സീസണിന് മുമ്പുള്ള അന്തരീക്ഷ അസ്ഥിരതയുടെ ഒരു ഘട്ടമാണിത്. ഇത് ഔദ്യോഗികമായി ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്നു.
ചിലപ്പോൾ ഇടിമിന്നലും ചില പ്രദേശങ്ങളിൽ പൊടി ഉയർത്താൻ സാധ്യതയുള്ള കാറ്റും ഉണ്ടാകാമെന്നും അദ്ദേഹം വിശദീകരിച്ചു. സമീപകാലത്തുണ്ടായ വർധനവിന് ശേഷം താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കടലില്‍ തിരമാലകൾ ഗണ്യമായി ഉയരാനും തെക്കുകിഴക്കൻ കാറ്റ് നേരിയതിൽ നിന്ന് മിതമായ രീതിയിൽ വ്യത്യാസപ്പെടാനും ഇടയ്ക്കിടെ ശക്തമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Read Also - പരിശോധനക്കിടെ ജാബർ പാലത്തില്‍ അസ്വാഭാവിക സാഹചര്യത്തിൽ ഇന്ത്യക്കാരൻ, ഉദ്യോഗസ്ഥരുടെ ഇടപെടൽ; ആജീവനാന്ത വിലക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam