കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെ ഭര്‍ത്താവ് ജയിലിലായി; ഭക്ഷണത്തിന് പോലും വകയില്ലാതെ യുഎഇയില്‍ ഒരു മലയാളി കുടുംബം

Published : May 30, 2022, 08:01 PM IST
കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെ ഭര്‍ത്താവ് ജയിലിലായി; ഭക്ഷണത്തിന് പോലും വകയില്ലാതെ യുഎഇയില്‍ ഒരു മലയാളി കുടുംബം

Synopsis

രണ്ട് പതിറ്റാണ്ടിലേറെയായി ഗള്‍ഫില്‍ കഴിയുന്ന രാജേഷും കുടുംബവും 2019ലാണ് ഷാര്‍ജയില്‍ സ്വന്തമായി ജിംനേഷ്യം തുടങ്ങിയത്. കൊവിഡ് വ്യാപനത്തോടെ ബിസിനസ് തകര്‍ന്നു. 

ഷാര്‍ജ: കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെ ഷാര്‍ജയില്‍ ജയിലിലായ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ സഹായം തേടുകയാണ് കണ്ണൂരുകാരി സ്വപ്‍ന. വിസാ കാലവധി കഴിഞ്ഞതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുകയാണ് ഈ പ്രവാസി കുടുംബം

രണ്ട് പതിറ്റാണ്ടിലേറെയായി ഗള്‍ഫില്‍ കഴിയുന്ന രാജേഷും കുടുംബവും 2019ലാണ് ഷാര്‍ജയില്‍ സ്വന്തമായി ജിംനേഷ്യം തുടങ്ങിയത്. കൊവിഡ് വ്യാപനത്തോടെ ബിസിനസ് തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിശ്ചിത സമയത്ത് വീടിന്റെ വാടക കൊടുക്കാൻ സാധിക്കാതെ ചെക്ക് കേസിൽ അകപ്പെട്ട രാജേഷ് ജയിലിലായി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ പിഴ സംഖ്യയായ എണ്ണായിരം ദിര്‍ഹത്തിനായി മുട്ടാത്ത വാതിലുകളില്ലെന്ന് സ്വപ്‍ന പറയുന്നു

ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നാട്ടില്‍ പണിത വീട് പണയം വെച്ചാണ് ബിസിനസ് തുടങ്ങിയത്. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായത്തിനായി അപേക്ഷിച്ചെങ്കിലും കുടുംബക്കാരും കൈമലര്‍ത്തി. നാളുകളായി ഫീസടക്കാത്തതിനാല്‍ പ്ലസ്‍ടു വിദ്യാര്‍ത്ഥിയായ മകന്റെ പഠനവും അനിശ്ചിതത്വത്തിലാണ്. മൂന്നുപേരുടേയും വിസാ കാലാവധിയും കഴിഞ്ഞു. ആഹാരത്തിനു പോലും വകയില്ലാതെ ആശ്രയം നഷ്ടപ്പെട്ടിരിക്കുന്ന സ്വപ്‍ന, ഭര്‍ത്താവിനെ ജയില്‍ മേചിതനാക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ്.

Watch Video Report
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി