യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിൽ ത്വാഇഫും

Published : Nov 05, 2023, 08:47 PM IST
യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിൽ ത്വാഇഫും

Synopsis

യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ ആണ് 55 നഗരങ്ങൾക്ക് സർഗാത്മക നഗരങ്ങളുടെ പദവി നൽകി കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അതിലൊരു പട്ടണമാണ് ത്വാഇഫ്.

റിയാദ്: യുനെസ്കോ സർഗാത്മക നഗരങ്ങളുടെ (ക്രിയേറ്റീവ് സിറ്റിസ്) ശൃംഖലയിൽ സൗദി അറേബ്യയിൽ നിന്ന് ത്വാഇഫ് നഗരവും. സൗദി സാംസ്കാരിക മന്ത്രി അമീറ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കവിതയുടെയും സാഹിത്യത്തിെൻറയും നാടായ ത്വാഇഫും ഉക്കാദ് പൗരാണിക ചന്തയും യുനെസ്‌കോ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.

യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ ആണ് 55 നഗരങ്ങൾക്ക് സർഗാത്മക നഗരങ്ങളുടെ പദവി നൽകി കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അതിലൊരു പട്ടണമാണ് ത്വാഇഫ്. ഈ നഗരങ്ങൾ അവയുടെ വികസന തന്ത്രങ്ങളിലും നൂതന സമ്പ്രദായങ്ങളിലും സംസ്കാരത്തിനും സർഗാത്മകതയ്ക്കും നൽകിയ സ്ഥാനം കൊണ്ട് ഏറെ വേറിട്ടു നിൽക്കുന്നതാണ്. ഇതോടെ യുനെസ്കോ ക്രിയേറ്റീവ് നെറ്റ്‌വർക്കിൽ അംഗങ്ങളായ നഗരങ്ങളുടെ എണ്ണം 350 ആയി. 100-ലധികം രാജ്യങ്ങളിൽ ഇൗ നഗരങ്ങൾ വ്യാപിച്ചുകിടക്കുന്നു. സർഗാത്മക മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കരകൗശലവസ്തുക്കൾ, നാടോടി കലകൾ, ഡിജിറ്റൽ കലകൾ, ഡിസൈൻ, സിനിമ, പാചകകല എന്നീ ഏഴ് സർഗാത്മക മേഖലകളെയാണ്.

Read Also - പറന്നുയർന്ന വിമാനത്തിൽ അവൾ ആദ്യമായി കണ്ണ് തുറന്നു! സൗദി എയർലൈൻസിൽ 30-കാരി പെൺകുഞ്ഞിന് ജന്മം നൽകി

സൂഖ് ഉക്കാദ് മുതൽ സാഹിത്യത്താൽ സമ്പന്നമായ ഒരു നഗരം അതിെൻറ വർത്തമാനവും പേരുകളാലും പ്രചോദനാത്മകമായ നിർമാണങ്ങളാലും സമ്പന്നമാണെന്ന് ത്വാഇഫിനെ യുനസ്‌കോ സർഗാത്മക പട്ടണ ശൃംഖയിൽ ഉൾപ്പെടുത്തിയ അവസരത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ‘മിസ്ക്’ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം ബദ്ർ അൽഅസാക്കർ പറഞ്ഞു. യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിലേക്കുള്ള ത്വാഇഫിെൻറ പ്രവേശനം ആയിരക്കണക്കിന് വർഷങ്ങളായി അവിടുത്തെ ജനങ്ങൾ ജീവിച്ചിരുന്ന സാഹിത്യത്തിെൻറയും സംസ്‌കാരത്തിെൻറയും ചരിത്രത്തിൽ കിരീടമണയിക്കലാണെന്ന് ത്വാഇഫ് ഗവർണർ അമീർ സഉൗദ് ബിൻ നഹാർ ബിൻ സഉൗദ് പറഞ്ഞു. അറബ് കവിതയുടെ തലസ്ഥാനമായി ത്വാഇഫിനെ മാറ്റാൻ നൽകിയ പിന്തുണക്ക് സാംസ്കാരിക മന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി