പറന്നുയർന്ന വിമാനത്തിൽ അവൾ ആദ്യമായി കണ്ണ് തുറന്നു! സൗദി എയർലൈൻസിൽ 30-കാരി പെൺകുഞ്ഞിന് ജന്മം നൽകി
യുവതി വിമാനത്തിൽ വെച്ച് പ്രസവിച്ചതായി ക്യാപ്റ്റൻ ജിദ്ദ എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി ബംഗ്ലാദേശി യുവതി. എസ്.എ 1546 വിമാനത്തിൽ സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് മുപ്പതുകാരി പെൺകുഞ്ഞിനെ പ്രസവിച്ചത്.
യുവതി വിമാനത്തിൽ വെച്ച് പ്രസവിച്ചതായി ക്യാപ്റ്റൻ ജിദ്ദ എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിക്കും കുഞ്ഞിനും ആവശ്യമായ പരിചരണങ്ങൾ നൽകാൻ ജിദ്ദ എയർപോർട്ടിൽ മെഡിക്കൽ സംഘം സുസജ്ജമായി നിലയുറപ്പിച്ചു. യുവതിക്കും കുഞ്ഞിനും വേഗത്തിൽ പരിചരണങ്ങൾ നൽകാൻ എയർപോർട്ട് ടെർമിലിൽ ഏറ്റവും അടുത്തുള്ള ഗെയ്റ്റിനു സമീപം വിമാനം ലാൻഡ് ചെയ്യാൻ ക്യാപ്റ്റന് നിർദേശം നൽകി.
വിമാനം ലാൻഡ് ചെയ്തയുടൻ സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാർ അടങ്ങിയ മെഡിക്കൽ സംഘം യുവതിയെയും കുഞ്ഞിനെയും പരിശോധിച്ച് ആവശ്യമായ പരിചരണങ്ങൾ നൽകി. മാതാവിെൻറയും കുഞ്ഞിെൻറയും ആരോഗ്യ നില ഭദ്രമായത് ഉറപ്പുവരുത്തിയ ശേഷം ഇരുവരെയും പിന്നീട് ആംബുലൻസിൽ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി.
സൗദി വനിതാ പാരാമെഡിക്കൽ സ്റ്റാഫ് പ്രോഗ്രാം ജിദ്ദ എയർപോർട്ട് കമ്പനി ആരംഭിച്ചിട്ടുണ്ട്.
സൗദിയിൽ ഇത്തരമൊരു പ്രോഗ്രാം നടപ്പാക്കുന്ന ആദ്യ എയർപോർട്ട് ആണ് ജിദ്ദ വിമാനത്താവളം. അടിയന്തിര കേസുകളിലും ഗുരുതരാവസ്ഥയിലുള്ള കേസുകളിലും മെഡിക്കൽ സേവനങ്ങൾ നൽകാൻ സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
Read Also - വിമാനത്താവളത്തിലെ പ്രവാസി മലയാളി ജീവനക്കാരൻ മരിച്ചു
വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികളുടെ വിദേശത്തേക്കുള്ള പണം അയയ്ക്കലില്‍ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 12.57 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. സെപ്തംബറില്‍ 991 കോടി റിയാലാണ് പ്രവാസികള്‍ വിദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 1133 കോടി റിയാലായിരുന്നു.
പ്രതിമാസമുള്ള കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്തംബറില്‍ മാത്രം പ്രവാസികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലില്‍ എട്ടു ശതമാനം കുറവാണുണ്ടായത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രമം പണമൊഴുക്ക് 10 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ജനുവരി-സെപ്തംബര്‍ കാലയളവില്‍ 9322 കോടി റിയാലാണ് വിദേശത്തേക്ക് അയച്ചത്. 2022ല്‍ ഈ കാലയളവില്‍ ഇത് 11,142 കോടി റിയാലായിരുന്നു. അതേസമയം മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക മേഖലാ രാജ്യഘങ്ങളിലേക്കുള്ള പണമൊഴുക്ക് 3.8 ശതമാനം കുറഞ്ഞതായി ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...