
മസ്‌കറ്റ്: ഒമാനില്‍ തമിഴ്‌നാട് സ്വദേശി നിര്യാതനായി. നീലഗിരി ജില്ലയിലെ കൊന്നച്ചാല്‍ എരുമാട് പനഞ്ചിറയിലെ കൊന്നപ്പറമ്പില്‍ ഇഹ്‌സാന്‍ (49) ആണ് ദാര്‍സൈത്തില്‍ മരണപ്പെട്ടത്. ഏറെ കാലമായി ഒമാനില്‍ പ്രവാസിയാണ്. പിതാവ്: പോക്കര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: റിഷാന, മക്കള്‍: ഇര്‍ഫാന, മുഹമ്മദ് മാസിന്‍.
പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദായാഘാതം മൂലം മരിച്ച മലപ്പുറം തേഞ്ഞിപ്പലം ചെനക്കലാങ്ങാടി കൊയപ്പ പാണബ്ര വെള്ളകാട്ടിൽ സ്വദേശി പുതിയ വീട്ടിൽ സിദ്ധീഖിന്റെ (53) വെള്ളിയാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയി.
മൃതദേഹം ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. പിതാവ്: കുഞ്ഞി മൊയ്തീൻ (പരേതൻ), മാതാവ്: കദീജ. ഭാര്യ: സൈനബ, മക്കൾ: സുഹൈൽ, ഫസീല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.
Read More - കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: റിയാദ് എക്സിറ്റ് ഏഴ് അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.
കഴിഞ്ഞ നാലുവർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി. തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണി വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണിൽ പ്രതികരിക്കാതായപ്പോൾ സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു.
Read More - അഴിമതിയും അധികാര ദുര്‍വിനിയോഗവും; സര്‍ക്കാര്‍ കമ്പനി സിഇഒ ഉള്‍പ്പെടെ 30 പേര്‍ അറസ്റ്റില്‍
പോലീസ് കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരണപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ കാണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ