കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു; താഴേക്ക് എറിഞ്ഞത് 13കാരനായ സഹോദരന്‍!

By Web TeamFirst Published Sep 29, 2022, 3:50 PM IST
Highlights

സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് 13കാരനായ സഹോദരന്‍ കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയുടെ ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞതായി കണ്ടത്.

കെയ്‌റോ: കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. ഈജിപ്തിലാണ് സംഭവം. കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ ഈജിപ്ഷ്യന്‍ സുരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചു. തുടര്‍ന്ന് സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് 13കാരനായ സഹോദരന്‍ കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയുടെ ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞതായി കണ്ടത്. കുട്ടി രണ്ടു വയസ്സുകാരനെ താഴേക്ക് എറിയുമ്പോള്‍ മാതാപിതാക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Read More:  മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയത് കര്‍ട്ടന്‍ ഹുക്കുകള്‍; സഹോദരി ഇട്ടതെന്ന് അമ്മ

വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ച ഭര്‍ത്താവിന് ജയില്‍ ശിക്ഷ; അടിയേറ്റ് യുവതിയുടെ കാഴ്ചശക്തി നഷ്ടമായി

കെയ്‌റോ: വഴക്ക് രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്തടിച്ചു. സംഭവത്തില്‍ ഭര്‍ത്താവിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്.  ഈജിപ്തിലാണ് സംഭവം ഉണ്ടായത്. അടിയുടെ ശക്തിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

Read More: കുടുംബ കലഹം; യുവാവിനെ ഭാര്യാമാതാവ് വെടിവെച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് മുഖത്ത് അടിക്കുകയുമായിരുന്നു. മുഖത്ത് അടിയേറ്റ യുവതിയുടെ ഇടത് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്തു. കെയ്‌റോ ക്രിമിനല്‍ കോടതി ഭര്‍ത്താവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. 

click me!