Asianet News MalayalamAsianet News Malayalam

കുടുംബ കലഹം; യുവാവിനെ ഭാര്യാമാതാവ് വെടിവെച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

പൊലീസ് അന്വേഷണത്തില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Woman shoots son in law dead in Jordan
Author
First Published Sep 13, 2022, 2:28 PM IST

ജോര്‍ദാന്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവ് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ജോര്‍ദാനിലാണ് സംഭവം. മരുമകനെ വെടിവെച്ച് കൊലപ്പെടുത്തിയ സ്ത്രീ, മൃതദേഹം കത്തിച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

കൃത്യത്തിന് ശേഷം മൃതദേഹം മാന്‍ സിറ്റിയിലെ വിദൂര പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകനെ കൊലപ്പെടുത്തിയതായി സ്ത്രീ സമ്മതിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ചു, ഭര്‍ത്താവിന് ജയില്‍ ശിക്ഷ; യുവതിയുടെ കാഴ്ചശക്തി നഷ്ടമായി

ആളുകള്‍ നോക്കി നില്‍ക്കെ വിദേശിയെ സ്വദേശി പൗരന്‍ കുത്തിക്കൊലപ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ പട്ടാപ്പകല്‍ വിദേശിയെ സ്വദേശി കുത്തിക്കൊലപ്പെടുത്തി. റിയാദിലാണ് സംഭവം ഉണ്ടായത്. പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം. സിറിയക്കാരനെയാണ് സ്വദേശി പൗരന്‍ ആക്രമിച്ചത്. 

റിയാദ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനത്തില്‍ കയറി സിറിയക്കാരനായ ഡ്രൈവറെ സ്വദേശി  ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രക്കിനുള്ളില്‍ കയറിയ സ്വദേശി വിദേശിയെ ആക്രമിച്ചു. തുടര്‍ന്ന് സിറിയക്കാരന്‍ മറുവശത്തെ ഡോര്‍ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ സ്വദേശി ഇയാളെ തുടര്‍ച്ചയായി കുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തി; പ്രവാസി വനിതാ ഡോക്ടറും സഹായിയും അറസ്റ്റില്‍

റിയാദ്: അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറെയും സഹായിയെയും സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. റിയാദില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഇവര്‍ നടത്തുന്ന ക്ലിനിക്കില്‍ വെച്ചാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തോക്കിന്‍ മുനയില്‍ നിര്‍ത്തി ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്ന സംഘം അറസ്റ്റില്‍

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായി പ്രമുഖ മെഡിക്കല്‍ കോംപ്ലക്‌സില്‍ അബോര്‍ഷന്‍ നടന്നെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആറു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഇവിടെ നിന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഉപയോഗിക്കുന്ന കാലഹരണപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു. 

Follow Us:
Download App:
  • android
  • ios