
തേജ് ചുഴലിക്കാറ്റ് യെമൻ അല് മഹ്റാ പ്രവിശ്യയിൽ കര തൊട്ടു. ഒമാനിലെ ദോഫാർ, അല് വുസ്ത പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും നീണ്ടു നിൽക്കും. തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയാറായിരിക്കാൻ ഒമാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. യെമനോട് ചേർന്ന അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകി. താഴ്‍വരകളിലും, വെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും, തീരങ്ങളിലും പോകരുതെന്ന് കർശന നിർദേശമുണ്ട്. നിലവിൽ തേജ് ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞതിനാൽ കരതൊടുന്നത് വൈകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam