UAE National Day : യുഎഇ ദേശീയ ദിനം; 870 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

Published : Nov 28, 2021, 02:47 PM ISTUpdated : Nov 28, 2021, 02:56 PM IST
UAE National Day : യുഎഇ ദേശീയ ദിനം; 870 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

Synopsis

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്.

അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോട്(UAE's 50th National Day) അനുബന്ധിച്ച് 870 തടവുകാര്‍ക്ക് (prisoners)ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ( Sheikh Khalifa bin Zayed Al Nahyan)ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം കുറയ്ക്കുന്നതിന് അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും.

ഫുജൈറ: യുഎഇയുടെ സുവര്‍ണ ജൂബിലി(UAE's Golden Jubilee) പ്രമാണിച്ച് ഫുജൈറയിലും(Fujairah) ട്രാഫിക് പിഴകളില്‍(traffic fines) 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാല് എമിറേറ്റുകളാണ് യുഎയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

വ്യാഴാഴ്ചയാണ് ഫുജൈറ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആനുകൂല്യം. നേരത്തെ അ്ജമാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ