
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിച്ചതിന്റെ പേരില്‍ വെള്ളിയാഴ്ച 10 പേര്‍ അറസ്റ്റിലായി. ഇവരില്‍ ആറ് പേര്‍ സ്വദേശികളും നാല് പേര്‍ വിദേശികളുമാണ്. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ നാല് പേര്‍ വീതവും ജഹ്റയില്‍ രണ്ട് പേരുമാണ് അറസ്റ്റിലായത്.
റമദാന്‍ ആരംഭിച്ചതുമുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. നേരത്തെ വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ ആറ് വരെയായിരുന്നു നിയന്ത്രണമെങ്കില്‍ റമദാന്‍ കണക്കിലെടുത്ത് ഇത് വൈകുന്നേരം നാല് മുതല്‍ രാവിലെ എട്ടു മണിവരെയാക്കി ദീര്‍ഘിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam