സൗദി അറേബ്യയിൽ വാഹനാപകടം; 10​ പേർക്ക് പരിക്ക്

Published : Feb 28, 2020, 03:59 PM IST
സൗദി അറേബ്യയിൽ വാഹനാപകടം; 10​ പേർക്ക് പരിക്ക്

Synopsis

അപകടത്തെ തുടർന്ന്​ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. പൊലീ​സും റെഡക്രസൻറുമെത്തി രക്ഷാപ്രവർത്തനം നടത്തി.

റിയാദ്​: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10​ പേർക്ക്​ പരിക്ക്​. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിന്​ വടക്ക്​ മർക്കസ്​ അത്തീഫ്​ എന്ന സ്ഥലത്ത്​​ മിനി വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​​.

അപകടത്തെ തുടർന്ന്​ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. പൊലീ​സും റെഡക്രസൻറുമെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനം വെട്ടിപൊളിച്ചാണ്​ അകത്ത്​ കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്​. പരിക്കേറ്റവരെ തായിഫ്​ പ്രിൻസ്​ സുൽത്താൻ അസ്​കരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്​തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന, ഇത് 'റെഡ് ലൈൻ' എന്ന് മുന്നറിയിപ്പ്