Asianet News MalayalamAsianet News Malayalam

ഇടിവ് ചില്ലറയല്ല, 90 %, കേരളത്തിൽ സംഭവിച്ചതെന്ത്? ഗൾഫിൽ ജോലി തേടുന്നവർ കുറയുന്നു: കണക്കുകള്‍ പുറത്ത്

ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ, കുടിയേറ്റ രീതികളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പോകുന്ന തൊഴിലാളികളുടെ എണ്ണത്തിൽ 90 ശതമാനം കുറവുണ്ടായി.

UP and Bihar Replaces Kerala As Top Supplier Of Blue Collar Workforce to gulf countries
Author
First Published Nov 18, 2023, 6:10 PM IST | Last Updated Nov 18, 2023, 6:10 PM IST

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ കേരളത്തെ പിന്നിലാക്കി ഉത്തര്‍പ്രദേശും ബിഹാറും. കേരളത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ 90 ശതമാനം ഇടിവുണ്ടായതായാണ് ബ്ലൂ കോളര്‍ വര്‍ക്കര്‍ പ്ലേസ്മെന്‍റ് പ്ലാറ്റ്ഫോമായ ഹണ്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ, കുടിയേറ്റ രീതികളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പോകുന്ന തൊഴിലാളികളുടെ എണ്ണത്തിൽ 90 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം വരെ കണക്കുകളില്‍ മുമ്പിലായിരുന്ന കേരളത്തില്‍ നിന്ന് ഗള്‍ഫില്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ കുറവ് നികത്തിയത് യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പട്ടികയില്‍ യുപി ഒന്നാമതും ബിഹാര്‍ രണ്ടാമതുമാണ്. ഇതോടെ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പശ്ചിമ ബംഗാളും തമിഴ്നാടുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ ആളുകളും തൊഴില്‍ തേടി പോകുന്നത്. 2023ലെ ആദ്യ ഏഴു മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ജിസിസിയിലേക്കുള്ള ബ്ലൂ കോളർ തൊഴിലാളികളുടെ കുടിയേറ്റത്തിൽ 50 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു.  ഗള്‍ഫില്‍ തൊഴില്‍ നേടുന്ന വനിതകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 

Read Also -  കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

നിരവധി തൊഴിലവസരങ്ങള്‍! താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം; വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH)ലേയ്ക്ക് വിവിധ സ്പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല.
കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ്.

അനസ്തേഷ്യ/ കാർഡിയാക് സർജറി/ കാർഡിയോത്തോറാക്സ് / എമർജൻസിc മെഡിസിൻ/  ജെറിയാട്രിക്സ് /ICU / മൈക്രോ സർജറി /നിയോനാറ്റൽ ഇന്റൻസീവ് job കെയർ യൂണിറ്റ് (NICU) / ന്യൂറോളജി/  ന്യൂറോ സർജറി / പ്ലാസ്റ്റിക് സർജറി / നെഫ്രോളജി /സർജിക്കൽ ഓങ്കോളജി/ യൂറോളജി എന്നീ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌  വരുന്ന പാസ്പോർട്ട്  സൈസ് ഫോട്ടോ (JPG ഫോർമാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.

rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക്   2023 നവംബർ 30 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള  സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  ഇന്റർവ്യൂ തീയതി  വെന്യു  എന്നിവ നോര്‍ക്ക റൂട്ട്സില്‍ നിന്നും അറിയിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios