ഓൺലൈനായി ഗാർഹിക ജോലിക്കാരുടെ സ്‍പോൺസർഷിപ്പ് മാറ്റാൻ ഈ വ്യവസ്ഥകൾ പാലിക്കണം

By Web TeamFirst Published Nov 30, 2022, 8:32 PM IST
Highlights

‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത സ്വദേശി പൗരന്മാർക്ക് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനങ്ങൾ ഓൺലൈൻ വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്) വ്യക്തമാക്കിയത്. 

റിയാദ്: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ ഗാർഹിക ജോലിക്കാരുടെ സ്‍പോൺസർഷിപ്പ്  മാറ്റം ഇലക്ട്രോണിക് സംവിധാനം വഴി നടപ്പാക്കാനുള്ള വ്യവസ്ഥകൾ വിശദീകരിച്ച് സൗദി പാസ്‍പോർട്ട് വകുപ്പ്. ‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത സ്വദേശി പൗരന്മാർക്ക് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനങ്ങൾ ഓൺലൈൻ വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്) വ്യക്തമാക്കിയത്. 

ട്വീറ്ററിലൂടെണ് അധികൃതര്‍ ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാസ്‍പോർട്ട് വകുപ്പ് നിഷ്‍കര്‍ഷിക്കുന്ന വ്യവസ്ഥകൾ പാലിച്ചാൽ ‘അബ്ഷിർ‘ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ കീഴിലെ ഗാർഹിക തൊഴിലാളികളുടെ സ്‍പോൺസർഷിപ്പ് മറ്റൊരു തൊഴിലുടമക്ക് കൈമാറാൻ കഴിയും.

നിലവിലെ തൊഴിലുടമ ഇങ്ങനെ ‘അബ്ഷിർ’ വഴി സ്‍പോൺസർഷിപ്പ് കൈമാറാനുള്ള നടപടി ആരംഭിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ അത് പുതിയ തൊഴിലുടമയും തൊഴിലാളിയും അംഗീകരിച്ച് മറുപടി നൽകി നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാവും. ഇതിനുള്ള വ്യവസ്ഥകൾ ഇനി പറയുന്നതാണ്: 
1. പുതിയ തൊഴിലുടമക്കും തൊഴിലാളിക്കും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയുണ്ടായിരിക്കരുത്. 
2. തൊഴിലാളി ‘ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു’ (ഹൂറുബ്) എന്ന നിയമനടപടി നേരിടുന്നയാൾ ആവരുത്. 
3. ഇങ്ങനെ പരമാവധി നാല് തവണ മാത്രമേ സ്‍പോൺസർഷിപ്പ് മാറ്റാനാവൂ. 
5. സ്‍പോൺസർഷിപ്പ് മാറ്റുന്ന സമയത്ത് തൊഴിലാളിയുടെ താമസരേഖക്ക് (ഇഖാമ) കുറഞ്ഞത് 15 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണം. 
6. സ്‍പോൺസർഷിപ്പ് മാറ്റത്തിന് ആവശ്യമായ ഫീസുകൾ മുഴുവൻ അടക്കണം.

Read also:സൗദി അറേബ്യയിൽ ശക്തമായ കാറ്റും മഴയും; വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി

click me!