
സ്റ്റാര്‍ ക്വിസ് ചലഞ്ച് 2022ന് തുടക്കമായാതായി പ്രമുഖ ടെലിവിഷന്‍ ചാനലായ സ്റ്റാര്‍ പ്ലസ് അറിയിച്ചു. ബൈജൂസ് അവതരിപ്പിക്കുന്ന സ്റ്റാര്‍ ക്വിസ് ചലഞ്ച് 2022 ഇത്തവണ ഏറ്റവും മിടുക്കരായ മിഡില്‍ സ്‍കൂളേഴ്‍സിന് പുറമെ പ്രശ്‍നോത്തരികളില്‍ പങ്കെടുക്കാനുള്ള ആവേശം രക്തത്തിലുള്ള ഏതൊരാള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ്. യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ താമസിക്കുന്ന 18 വയസിനും അതിന് മുകളിലും പ്രായമുള്ള ഏതൊരാള്‍ക്കും ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷിലായിരിക്കും ക്വിസ് മത്സരം നടക്കുന്നത്.
പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ അറിവ് പരിശോധിക്കാനും, കൂട്ടുകാരെ ചലഞ്ച് ചെയ്യാനും സ്‍കോറുകള്‍ താരതമ്യം ചെയ്യാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. നിന്റെന്‍ഡോ സ്വിച്ച്, അല്ലെങ്കില്‍ ഒക്കുലസ് വിആര്‍ ഹെഡ്സെറ്റ് എന്നിവയാണ് ഓരോ ആഴ്ചയും വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. ഒപ്പം മത്സരത്തിന്റെ അവസാനം ഗ്രാന്റ് ഫിനാലെയില്‍ വിജയിക്കുന്നവര്‍ക്ക് പ്ലേസ്റ്റേഷന്‍ 5 സമ്മാനമായി നല്‍കും.
പങ്കെടുക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും ആറ് തവണ മത്സരത്തില്‍ മാറ്റുരയ്ക്കാം. ഓരോ തവണയും മൂന്ന് റൗണ്ട് ക്വിസുകളിലൂടെ കടന്നുപോകണം. അതിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ ലീഡര്‍ബോര്‍ഡില്‍ ദൃശ്യമാവും. ഓരോ ആഴ്‍ചയും ഏറ്റവുമധികം പോയിന്റുകള്‍ നേടുന്നവര്‍ക്ക് നിന്റെന്‍ഡോ സ്വിച്ചോ അല്ലെങ്കില്‍ ഒക്കുലസ് വിആര്‍ ഹെഡ്‍സെറ്റോ സമ്മാനമായി ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നത് തുടര്‍ന്ന് പോയിന്റുകള്‍ ശേഖരിച്ചുകൊണ്ടേയിരുന്നാല്‍ ഏറ്റവുമൊടുവില്‍ പ്ലേസ്റ്റേഷന്‍ 5 നേടാനും അവസരമുണ്ട്.
പങ്കെടുക്കാനായി starquizchallenge.com എന്ന വെബ്‍സൈറ്റില്‍ ലോഗിന്‍ ചെയ്‍ത് ജിമെയില്‍ അക്കൗണ്ടോ ഫേസ്‍ബുക്ക് അക്കൗണ്ടോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ജിസിസിയിലെ ഏറ്റവും മിടുക്കനായ വ്യക്തിയെ കണ്ടെത്താനുള്ള ക്വിസ് ചലഞ്ചില്‍ പങ്കെടുക്കാം.
ചലഞ്ചിന്റെ പ്രെസന്റിങ് സ്‍പോണ്‍സറായി ബൈജൂസും ഓറല്‍ ഹൈജീന്‍ പാര്‍ട്ണറായി ഡാബര്‍ ഹെര്‍ബല്‍ ടൂത്ത്‍പേസ്റ്റും സ്‍ട്രാറ്റജിക് പാര്‍ട്ണറായി തഹ്‍വീല്‍ അല്‍ റാജിഹിയും അസോസിയേറ്റ് സ്‍പോണ്‍സര്‍മാരായി അല്‍യൗമും ഐഗ്ലൂ ഐസ്‍ക്രീമും ആണ് അണിനിരക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ