
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരാധനാലയങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു ഭീകരാക്രമണ നീക്കം ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് തകർത്ത പശ്ചാത്തലത്തിൽ മന്ത്രാലയത്തിന്‍റെ സുരക്ഷാ സജ്ജീകരണങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ്. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏത് ശ്രമങ്ങളെയും പ്രതിരോധിക്കാൻ ജാഗ്രതയോടെയും കരുതലോടെയും ഇരിക്കണമെന്ന അമീറിന്‍റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിന്‍റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ആരെയും നേരിടാൻ ആഭ്യന്തര മന്ത്രാലയം തയ്യാറാണെന്നും അൽ യൂസഫ് പറഞ്ഞു. ഭീകരവാദ ഭീഷണികളെ തടയാനും സുരക്ഷ നിലനിർത്താനും രാജ്യത്തിന്‍റെ സ്ഥിരത തകർക്കാനുള്ള ഭീകരരുടെ ഏതൊരു ഗൂഢാലോചനയും ശ്രമവും തകർക്കാനും കഴിവുള്ള മന്ത്രാലയ ഉദ്യോഗസ്ഥരുള്ളത് കൊണ്ട് ഭീകരവാദം കുവൈത്തിനെ ബാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam