
കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) ഓൾ ഇന്ത്യ സെവൻ എ സൈഡ് " ടിഫാക്ക് കപ്പ് " സീസൺ - 2 ഫുട്ബോൾ ടൂർണമെന്റ് മിഷറഫ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു. മത്സരത്തിന് മുൻപുള്ള ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പിജി ബിനു പ്രതിനിധികളായ ബിലാൽ മീരാൻ, രമേശ് നായർ, സലിത് ശശിധരൻ, അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത് വി നായർ എന്നിവർ ടീമുകൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ വൈഎസ്എ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ്സി സ്പാർക്സ് ടീം പരാജയപ്പെടുത്തി. ലൂസ്ഴസ് ഫൈനലിൽ ടോസിലൂടെ ജെഴ്സൺ ടിഫാക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരള ചാലഞ്ചർസ് ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി. എഫ്സി സ്പാർക്സിന്റെ സിദ്ധു ടൂർണമെന്റിലെ ടോപ്പ് സ്കോററായും മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. എഫ്സി സ്പാർക്സിന്റെ സ്റ്റീഫൻ മികച്ച ഡിഫെന്ററായും വൈഎസ്എയുടെ മിന്ഹാജ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
വിന്നേഴ്സ് ടീമിന് കുവൈത്ത് മിലിട്ടറി ഹോസ്പിറ്റലിൽ ജനറൽ സർജൻ ഡോക്ടർ ശങ്കരനാരായണൻ ട്രോഫി കൈമാറി. റണ്ണേഴ്സ് അപ്പ് ഇസ്കാർ ഡയറക്ടർ സരിത ഹരിപ്രസാദ് ട്രോഫി കൈമാറി. സെക്കന്റ് റണ്ണേഴ്സ് അപ്പ് സിൽവർ റോക്സ് കൺട്രി ഹെഡ് ജയകൃഷ്ണ കുറുപ്പ് ട്രോഫി കൈമാറി. ഫെയർ പ്ലേയ് അവാർഡ് സാറാസ് ഡയറക്ടർ റഹീൽ കൈമാറി. ടിഫാക്ക് ഭാരവാഹികളും, മാനേജ്മെന്റും, അംഗങ്ങളും ചേർന്ന് മറ്റ് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ടിഫാക്ക് ഭാരവാഹികളും അംഗങ്ങളും ടൂർണമെന്റിന് നേതൃത്വം നൽകി. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക്ക് ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam