ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈത്ത് സോണിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു

Published : Apr 29, 2025, 02:44 PM IST
ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈത്ത് സോണിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു

Synopsis

ചടങ്ങിൽ പോപ്പ്‌ ഫ്രാൻസിസിന്റെ വിയോഗത്തിൽ കുവൈത്ത് സോണിന്റെ അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈത്ത് സോണിന്റെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. സോണൽ പ്രസിഡന്റ് റവ.ഫാ. അജു വർഗീസ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാ ഇടവക യൂണിറ്റ്‌ ലേ-വൈസ്‌ പ്രസിഡന്റ്‌ ഷെൽവി ഉണ്ണുണ്ണി സ്വാഗതവും സോണൽ സെക്രട്ടറി ജോമോൻ ജോർജ്ജ്‌ കോട്ടവിള നന്ദിയും അർപ്പിച്ചു. കുവൈത്തിലെ വിവിധ ഓർത്തഡോക്സ്‌ ഇടവകകളുടെ വികാരിമാരായ റവ.ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറക്കൽ, റവ.ഫാ. എബ്രഹാം പി.ജെ., റവ. ഫാ. ജെഫിൻ വർഗീസ്‌, റവ. ഫാ. മാത്യു തോമസ്‌ എന്നിവർ സംസാരിച്ചു.

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക പാഴ്സനേജിൽ വെച്ചു നടന്ന ചടങ്ങിൽ ആഗോള കത്തോലിക്ക സഭയുടെ തലവൻ പോപ്പ്‌ ഫ്രാൻസിസിന്റെ വിയോഗത്തിൽ കുവൈത്ത് സോണിന്റെ അനുശോചനം രേഖപ്പെടുത്തികൊണ്ട്‌ പ്രമേയം അവതരിപ്പിച്ചു. യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ജിനു എബ്രഹാം വർഗീസ്‌, സെൻട്രൽ അസംബ്ലി അംഗമായി  തിരഞ്ഞെടുക്കപ്പെട്ട അനു ഷെൽവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.          
           
യുവജന പ്രസ്ഥാനം കേന്ദ്ര പ്രതിനിധി ജിനു എബ്രഹാം വർഗീസ്‌, സെൻട്രൽ അസംബ്ലി അംഗം അനു ഷെൽവി, ഭദ്രാസന ജോയന്റ്‌ സെക്രട്ടറി ബിജോ ഡാനിയേൽ, മുൻ കേന്ദ്ര പ്രതിനിധി ബിജു കെസി, സെന്റ്‌ ഗ്രീഗോറിയോസ്‌  മഹാ ഇടവക യൂണിറ്റ്‌ സെക്രട്ടറി ഷൈൻ ജോസഫ്‌ സാം, അഹമ്മദി പഴയപ്പള്ളി യൂണിറ്റ്‌  സെക്രട്ടറി മനു മോനച്ചൻ, സെന്റ്‌ ബേസിൽ യൂണിറ്റ്‌ സെക്രട്ടറി ജിജോ കെ. തോമസ്‌, സെന്റ്‌ സ്റ്റീഫൻസ്‌ യൂണിറ്റ്‌ സെക്രട്ടറി അനി ബിനു, സോണൽ ട്രഷറർ റോഷൻ സാം മാത്യു, സോണൽ ഓഡിറ്റർ ഷോബിൻ ഫിലിപ്പ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

read more: ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റി പ്രഥമ രാജീവ്‌ ഗാന്ധി പ്രവാസി പുരസ്‌കാരം കെസി വേണുഗോപാൽ എംപിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ