മെയ്‌ 9ന് `വേണു പൂർണിമ 2025' എന്ന പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും

കുവൈത്ത് സിറ്റി: ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റിയുടെ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ്‌ ഗാന്ധി പ്രവാസി പുരസ്‌കാരം കെസി വേണുഗോപാൽ എംപിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സമ്മാനിക്കും. മെയ്‌ 9ന് ഷുവൈഖ് കൺവെൻഷൻ സെന്റർ ആൻഡ് റോയൽ സ്യൂട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന`വേണു പൂർണിമ 2025' എന്ന പരിപാടിയിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്. 

പരിപാടിയുടെ സംഘാടനത്തിനായി വർഗീസ് പുതുകുളങ്ങര ചെയർമാനും ബിഎസ് പിള്ള ജനറൽ കൺവീനറുമായ 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും കുവൈത്ത് ചുമതലയുമുള്ള അഡ്വ അബ്ദുൾ മുതലിബ്‌, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ‌ചാണ്ടി എന്നിവരും പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

read more: പത്ത് വർഷത്തെ സൗഹൃദം, വീട്ടുകാരെ പറഞ്ഞപ്പോൾ കുത്തിക്കൊന്നു, പ്രവാസിക്ക് ബഹ്റൈനിൽ ജീവപര്യന്തം തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം