The UAE Lottery - 1 മില്യൺ ദിർഹം നേടി നാലാമത്തെ വിജയി; 13 പേർക്ക് ഒരു ലക്ഷം ദിർഹം വീതം

Published : Sep 11, 2025, 05:44 PM IST
The UAE Lottery

Synopsis

14 വിജയികളിൽ ഏഴ് പേർ ​ഗ്രാൻഡ് പ്രൈസായ 100 മില്യൺ ദിർഹത്തിന് തൊട്ടടുത്ത് എത്തി. ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിലാണ് ​ഗ്രാൻഡ് പ്രൈസ് നഷ്ടമായത്.

The UAE Lottery നടത്തിയ ആവേശകരമായ 20-ാമത് ഡ്രോയിൽ ഒരു മില്യൺ ദിർഹം ഒരാൾക്ക് സ്വന്തമായി. ഈ സമ്മാനത്തുക നേടുന്ന നാലാമത്തെയാളാണ് ഈ ഡ്രോയിൽ വിജയിച്ചത്. കൂടാതെ 13 വിജയികൾക്ക് 100,000 ദിർഹം വീതവും ലഭിച്ചു. ഈ 14 വിജയികളിൽ ഏഴ് പേർ ​ഗ്രാൻഡ് പ്രൈസായ 100 മില്യൺ ദിർഹത്തിന് തൊട്ടടുത്ത് എത്തി. ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിലാണ് ​ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. ഓരോ ഡ്രോയും നൽകുന്ന അനന്തമായ സാധ്യതകളും ത്രില്ലും സാക്ഷ്യപ്പെടുത്തുന്നതാണ് ഈ വിജയികളുടെ നേട്ടം.

The UAE Lottery ആരംഭിച്ചിട്ട് ഒരു വർഷത്തിൽ താഴെയെ ആയിട്ടുള്ളൂ. എന്നാൽ ചുരുങ്ങിയ കാലയളവിൽ തന്നെ 600,000 രജിസ്ട്രേഡ് ഉപയോക്താക്കളെ ലഭിച്ചു. കൂടാതെ രാജ്യം മുഴുവൻ 250,000 സമ്മാനങ്ങളും നൽകാനായി. ഒരു മില്യൺ ദിർഹം നേടിയ നാലു വിജയികളെ സൃഷ്ടിച്ചു. ഒപ്പം 100,000 ദിർഹം നേടിയ 192 വിജയികളുമുണ്ടായി. Lucky Day, Lucky Chance, Scratch Cards മത്സരങ്ങളിലൂടെയാണ് ഇവർ സമ്മാനങ്ങൾ നേടിയത്. വളരെക്കുറഞ്ഞ കാലയളവിനുള്ളിൽ ഉണ്ടായ ഈ നേട്ടങ്ങൾ ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ The UAE Lottery-യുടെ വളർച്ചയെയാണ് കാണിക്കുന്നത്.

Lucky Day Draw #20 പങ്കെടുത്തവരിൽ യു.എ.ഇയുടെ സാംസ്കാരിക വൈവിധ്യം പ്രകടമായിരുന്നു. വിജയികളായ 14 പേരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഇറാഖ്, ഈജിപ്റ്റ്, ഫിലിപ്പീൻസ്, ഇന്ത്യ, ലെബനൻ, യു.കെ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. ഇതിൽ നിന്നും തന്നെ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരെ ഒരുമിപ്പിക്കുന്ന യു.എ.ഇയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതിഫലനവും പ്ലാറ്റ്ഫോമിനുള്ള സ്വീകാര്യതയും കാണാനാകും.

The UAE Lottery ഉത്തരവാദിത്തത്തോടെ മത്സരങ്ങളിൽ പങ്കെടുക്കാനാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി സുരക്ഷിതവും സുതാര്യവും ന്യായവുമായ ഒരു പ്ലാറ്റ്ഫോം ആണ് അവതരിപ്പിച്ചിട്ടുള്ളത്. യു.എ.ഇ നിവാസികളായ, 18 വയസ്സിന് മുകളിലുള്ള ആർക്കും പങ്കെടുക്കാം. സുരക്ഷയും നിയന്ത്രണങ്ങളും ഉറപ്പാക്കുന്ന ഒരു അന്തരീക്ഷത്തിൽ മത്സരം എന്നതാണ് The UAE Lottery ഉറപ്പുവരുത്തുന്നത്.

അടുത്ത ഡ്രോ സെപ്റ്റംബർ 20, ശനിയാഴ്ച്ച രാത്രി 8.30-ന് ആണ്. നിങ്ങൾക്ക് നേടാനാകുന്ന സമ്മാനങ്ങളെക്കുറിച്ച് അറിയാനും രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും സന്ദർശിക്കാം theuaelottery.ae

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര, 'ലെഗസി ഓഫ് ഖത്തർ 2022' പ്രദർശനം കതാറയിൽ
റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി