
ദി യു.എ.ഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 മില്യൺ ദിർഹം ഫിലിപ്പീൻസിൽ നിന്നുള്ള 38 വയസ്സുകാരിക്ക്.
ദുബായിൽ താമസിക്കുന്ന സെൻ അരിയാനെ ഗാർസെലസ് ആണ് വിജയി. ദി യു.എ.ഇ ലോട്ടറി ചരിത്രത്തിൽ ഈ സമ്മാനത്തുക നേടുന്ന മൂന്നാമത്തെയാളാണ് സെൻ.
കഴിഞ്ഞ ആഞ്ച് ആഴ്ച്ചകൾക്കിടെ രണ്ടു പേർക്ക് 30 മില്യൺ ദിർഹവും നേടാനായെന്ന് ദി യു.എ.ഇ ലോട്ടറി പറഞ്ഞു. മൂന്നു മാസങ്ങൾക്കിടെ 65 മില്യൺ ദിർഹമാണ് സമ്മാനമായി നൽകിയത്. ലക്കി ഡേ വഴി ഇതുവരെ 280 മില്യൺ ദിർഹം വിജയികൾക്ക് ലഭിച്ചു.
“സെൻ അരിയാനെയുടെ വിജയം ഞങ്ങൾ ആഘോഷിക്കുകയാണ്, അവരെ ദി യു.എ.ഇ ലോട്ടറിയുടെ വമ്പൻ വിജയങ്ങൾ നേടിയവരുടെ കൂട്ടത്തിലേക്ക് ക്ഷണിക്കുന്നു. വലിയ സമ്മാനങ്ങൾ അടിക്കടി ഉണ്ടാകുന്നതിനിടെ മറ്റൊരു 5 മില്യൺ ദിർഹം വിജയി കൂടെയായി. ഓരോ വിജയിയുടെയും കഥ വ്യത്യസ്തമാണ്. അവരുടെ കഥ അറിയാൻ ഞങ്ങൾ കാത്തിരിക്കുന്നു.” – ദി യു.എ.ഇ ലോട്ടറി വക്താവ് പറഞ്ഞു.
സെൻ ഗാർസെലസും പ്രതികരിച്ചിട്ടുണ്ട്.
“എനിക്കിത് ആദ്യം ഉൾക്കൊള്ളാനായില്ല. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, ഇതിലെത്ര പൂജ്യം ഉണ്ടെന്ന്.”
ദി യു.എ.ഇ ലോട്ടറിയുടെ ഗെയിമുകൾ പ്രവർത്തിക്കുന്നത് ജി.സി.ജി.ആർ.എ (ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി) നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്നും ദി യു.എ.ഇ ലോട്ടറി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam