
റിയാദ്: സൗദി അറേബ്യയിലെ യാംബു റോയൽ കമീഷനിൽ മലയാളി കുടുംബം താമസിക്കുന്ന വില്ലയിൽ മോഷണം. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍റെ റോയൽ കമീഷൻ ക്യാമ്പ് ഫൈവിലെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച നടത്തിയത്.
ഷംസുദ്ദീനും കുടുംബവും ഷോപ്പിങ്ങിനും മറ്റാവശ്യങ്ങൾക്കും വേണ്ടി പുറത്തുപോയത് മനസിലാക്കിയാണ് കള്ളന്മാർ അകത്ത് കയറിയതെന്ന് മനസിലാവുന്നു. വീടിന്‍റെ വാതിലിന്‍റെ താഴ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വിദഗ്ദമായി തുറന്നാണ് തസ്കരന്മാർ അകത്ത് കയറിയതെന്ന നിഗമനത്തിലാണ്. സംഭവം അറിഞ്ഞയുടനെ ഷംസുദ്ദീൻ പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസും ഫിംഗർ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പരിശോധനകൾ പൂർത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വേളയിൽ നടന്ന മോഷണം പ്രദേശത്തെ വില്ലകളിലും ഫ്ലാറ്റുകളിലുമുള്ള താമസക്കാർക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
Read Also - എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam