
കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയമുള്ളത് കുവൈത്തിൽ. 12 മണിക്കൂറും 53 മിനിറ്റുമാണ് കുവൈത്തിലെ നോമ്പ് സമയം. തുടർന്ന് ഒമാൻ സുൽത്താനേറ്റ് 12 മണിക്കൂറും 56 മിനിറ്റും, സൗദി അറേബ്യ 12 മണിക്കൂറും 58 മിനിറ്റുമായി പിന്നാലെ എത്തി. യു.എ.ഇ 12 മണിക്കൂറും 59 മിനിറ്റുമായി ഗൾഫിൽ നാലാം സ്ഥാനത്തും, ബഹ്‌റൈനും ഖത്തറും 13 മണിക്കൂറുമായി അഞ്ചും ആറും സ്ഥാനങ്ങളിലുമെത്തി.
read more: യുഎഇയിൽ പറക്കും ടാക്സികൾ ഉടൻ, ഈ മാസം മുതൽ പരീക്ഷണ പറക്കൽ നടക്കും
അറബ് ലോകത്ത് ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിക്കുന്ന സമയത്തിൽ കോമോറോസാണ് ഒന്നാമത്. അവിടെ നോമ്പനുഷ്ഠിക്കുന്ന സമയം 13 മണിക്കൂറും 28 മിനിറ്റുമാണ്. ജിബൂട്ടി 13 മണിക്കൂറും 14 മിനിറ്റും, സുഡാൻ 13 മണിക്കൂറും 6 മിനിറ്റും, മൗറിറ്റാനിയ 13 മണിക്കൂർ എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam