തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 26ന്, സംവിധായകൻ ബ്ലെസ്സി മുഖ്യാതിഥിയാകും

Published : Sep 22, 2025, 09:00 PM IST
thriuvalla pravasi association

Synopsis

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 26ന്. തിരുവല്ല ഫെസ്റ്റിൽ മലയാള ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി മുഖ്യാതിഥി ആയിരിക്കും.

കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓണാഘോഷവും തിരുവല്ല ഫെസ്റ്റ് 2025 ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ സെപ്റ്റംബർ 26 ന് നടക്കും. പ്രസിഡന്‍റ് ജെയിംസ് വി കൊട്ടാരം,രക്ഷാധികാരി കെ എസ് വറുഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്,അഡ്വൈസറി ചെയർമാൻ റെജി കോരുത്, കൺവീനർ ഷിജു ഓതറ, വനിതാ വേദി സെക്രട്ടറി ലിജി ജിനു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 26 ന് നടക്കുന്ന തിരുവല്ല ഫെസ്റ്റിൽ മലയാള ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി മുഖ്യാതിഥി ആയിരിക്കും. ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് അയിരൂർ, ഫ്ലവേഴ്സ് ടി വി ഫ്രെയിം പ്രിൻസ് ശൂരനാട് എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും കോമഡി ഉത്സവം സ്റ്റാർ ആർ ജെ ജോബിയുടെ കോമഡി ഷോ, ഡി കെ ഡാൻസ് വേൾഡ് കുവൈറ്റ്‌ നയിക്കുന്ന ഡാൻസ് ഷോയും,മറ്റ് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി