ഇതാണ് വൈറലായ ആ ചിത്രം, പക്ഷിപ്പുറത്തേറിയുള്ള കുട്ടിയുടെ രൂപത്തിൽ മേഘം, അപൂർവ്വ ചിത്രം പകർത്തി സൗദി പൗരൻ

Published : Apr 27, 2025, 01:08 PM IST
ഇതാണ് വൈറലായ ആ ചിത്രം, പക്ഷിപ്പുറത്തേറിയുള്ള കുട്ടിയുടെ രൂപത്തിൽ മേഘം, അപൂർവ്വ ചിത്രം പകർത്തി സൗദി പൗരൻ

Synopsis

റിയാദിലുള്ള അബ്ദുൽ കരീം അൽ മജീദ് എന്നയാളാണ് ഈ അത്യപൂർവ്വ ചിത്രം പകർത്തിയിരിക്കുന്നത്

റിയാദ്: സൗദി അറേബ്യയിലെ ആകാശത്തിന്റെ അപൂർവ്വ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു പക്ഷിയുടെ പുറത്തേറിയുള്ള കുട്ടിയുടെ രൂപത്തിലുള്ള മേഘങ്ങളുടെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആകെ വൈറലായിക്കൊണ്ടിരിക്കുന്നത്. റിയാദിലുള്ള അബ്ദുൽ കരീം അൽ മജീദ് എന്നയാളാണ് ഈ അത്യപൂർവ്വ ചിത്രം പകർത്തിയിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സ്ഥലത്തു നിന്നുമാണ് ഫോട്ടോ എടുത്തതെന്ന് ഇയാൾ പറയുന്നു. ‌‌

റിയാദിൽ നിന്നും താദിഖിലേക്കുള്ള ഖാസിം റോഡിൽ വെച്ചാണ് ചിത്രമെടുത്തത്. സൂര്യാസ്തമയം അടുക്കാറായപ്പോഴാണ് താൻ ആകാശത്ത് ഇങ്ങനൊരു ദൃശ്യം കണ്ടതെന്നും ആദ്യം കണ്ടപ്പോൾ ഒരു മൃ​ഗത്തെപ്പോലെയാണ് തോന്നിയതെന്നും പറയുന്നു. പിന്നീടാണ് ഒരു കൊച്ചുകുട്ടി പക്ഷിപ്പുറത്ത് ഇരിക്കുന്ന ആകൃതിയിലുള്ള മേഘമായി കണ്ടത്. ഉടൻ തന്നെ വണ്ടി നിർത്തുകയും ഫോണിൽ ചിത്രം പകർത്തുകയുമായിരുന്നെന്ന് അയാൾ പറഞ്ഞു. ചിത്രം ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സുഹൃത്താണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അൽ മജീദ് പറയുന്നു.  

ഇത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് പറഞ്ഞുള്ള ഒരു കൂട്ടരും ഇപ്പോൾ രം​ഗത്തുവന്നിട്ടുണ്ട്. ഫോട്ടോഷോപ്പ് പോലുള്ള എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമിക്കാമെന്നാണ് അവർ വാദിക്കുന്നത്. ചിലർ പറയുന്നത് ഇത് തലച്ചോറിന്റെ ഒരു തരം തന്ത്രമാണെന്നാണ്. പാരിഡോലിയ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം ആണെന്നും ഇത് തലച്ചോറിന്റെ ഒരു തരം പ്രവർത്തന രീതിയാണെന്നും അവകാശപ്പെടുന്നവരുമുണ്ട്. 

read more: ഇന്ത്യക്കാരനെ കൊന്ന് മരുഭൂമിയിൽ ഉപേക്ഷിച്ചു, സ്പോൺസർ പിടിയിലായത് രക്തം പുരണ്ട വസ്ത്രം കളഞ്ഞപ്പോൾ, കേസ് 29ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്
വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ