പുതിയ ഉംറ സീസണിൽ എത്തിയത് മൂന്നുലക്ഷത്തോളം വിദേശ തീർഥാടകർ

By Web TeamFirst Published Aug 30, 2022, 5:40 PM IST
Highlights

ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

റിയാദ്: ജൂലൈയിൽ ആരംഭിച്ച പുതിയ ഉംറ സീസണിൽ ഇത് വരെ മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്.

ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒരു മാസം മുമ്പാണ് ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചത്. മുഹറം മാസം ആദ്യം മുതൽ ഞായറാഴ്ട വരെയുള്ള ഒരു മാസത്തനിടക്ക് മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറ നിർവഹിക്കാനെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.

അഴിമതി നടത്തിയ 76 സർക്കാരുദ്യോഗസ്ഥർ അറസ്റ്റിൽ

2,68,000 തീർഥാടകർ ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണെത്തിയത്. കൂടാതെ 29,000 ത്തോളം പേർ റോഡ് മാർഗ്ഗം വിവിധ കരാതിർത്തികളിലൂടെയും ഉംറക്കെത്തി.
ഒരു ലക്ഷത്തിലധികം പേരാണ് മദീന വിമാനത്താവളം വഴിയെത്തിയത്. കർമ്മങ്ങൾ പൂർത്തിയാക്കി 22,000 ത്തോളം തീർഥാടകർ മദീന വിമാനത്താവളം വഴി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോകുകയും ചെയ്തു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ. 1,27,000 ത്തോളം പേർ ഒരു മാസത്തിനിടെ ഇന്തോനേഷ്യയിൽ നിന്നും ഉംറക്കെത്തി. പാക്കിസ്ഥാനിൽ നിന്ന് 90,000 പേരും, ഇന്ത്യയിൽ നിന്ന് 54,000 പേരും ഈ സീസണിൽ ഉംറക്കെത്തിയിട്ടുണ്ട്.

കൂടാതെ ഇറാഖ്, യെമൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി തീർഥാടകർ ഈ സീസണിൽ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലം അറിയിച്ചു.

ഇന്ത്യൻ രാസവള കമ്പനികളുമായി സൗദി മൈനിങ് കമ്പനി ധാരണപത്രം ഒപ്പുവെച്ചു

അതേസമയം ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.

ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഹജ്ജ് മന്ത്രാലയം ഇക്കാര്യം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍
വഴിയും അറിയിച്ചതാണിത്. അതോടൊപ്പം പതിവിന് വിപരീതമായി ഈ വര്‍ഷം മൂന്നുമാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

click me!