
മക്ക: ഈ വർഷത്തെ ഹജ്ജിന് ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുണ്യ നഗരങ്ങളിലെ മെട്രോയും മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനും ഇത്തവണ സർവീസ് നടത്തില്ല.
കൊവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയത് കണക്കിലെടുത്താണ് ട്രെയിൻ സർവീസുകൾ നിർത്തിവെയ്ക്കുന്നത്. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ സംവിധാനം അനുസരിച്ച് ഹാജിമാരുടെ യാത്രകൾക്കായി ഉപയോഗിക്കുന്ന ബസുകൾക്ക് ലൈസൻസ് നൽകും.
ഹജ്ജ് -ഉംറ മന്ത്രാലയവുമായും ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായും സഹകരിച്ചു തീർത്ഥാടകരുടെ സുരക്ഷക്കായുള്ള പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കും. ഇതനുസരിച്ചു തീർത്ഥാടകരുടെ സേവനത്തിനായി ഗതാഗത മന്ത്രാലയം പ്രവർത്തിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 21 മുതലാണ് സൗദിയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്.
നേരിയ ആശ്വാസം; സൗദിയില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam