റിയാദ്: സൗദി അറേബ്യയ്ക്ക് ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്നു. ഇന്ന് 42 പേരാണ് മരിച്ചത്. റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്, ബുറൈദ, തബൂക്ക്, അഹദ് റുഫൈദ, ജീസാന്‍, അറാര്‍, അല്‍ബാഹ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3211പേര്‍ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 158050 ആയി.

3036 പേരില്‍ ഇന്ന് രോഗം പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 220144 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 60035 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2263 പേരുടെ നില ഗുരുതരമാണ്.

പുതിയ രോഗികള്‍: റിയാദ് 288, ജിദ്ദ 243, ത്വാഇഫ് 187, ഹുഫൂഫ് 171, മക്ക 142, ഖമീസ് മുശൈത് 141, ദമ്മാം 133, മുബറസ് 122, മദീന 117, അബഹ 89, മഹായില്‍ 76, ഹാഇല്‍ 66, നജ്‌റാന്‍ 66,  ഖത്വീഫ് 65, അബ്‌ഖൈഖ് 57, ദഹ്‌റാന്‍ 47, ഹഫര്‍ അല്‍ബാത്വിന്‍ 46, വാദി ദവാസിര്‍ 46, സഫ്വ 43, യാംബു 42, ശറൂറ 38, ഉനൈസ 35, അഹദ് റുഫൈദ 35, ബുറൈദ 34,  ബേയ്ഷ് 30, ഖോബാര്‍ 24, സബ്യ 23, ശഖ്‌റ 22, തബൂക്ക് 22, അറാര്‍ 21, സുലൈയില്‍ 19, സറാത് ഉബൈദ 19, അല്‍ഖുറ 16, അല്‍ഖര്‍ജ് 16, അല്‍മന്‍ദഖ് 14, അല്‍റസ് 14,  ജുബൈല്‍ 14, ജീസാന്‍ 14, ഹുത്ത ബനീ തമീം 12, അല്‍ഹര്‍ജ 11, ഹുറൈംല 11, സാജര്‍ 11, വാദി ബിന്‍ ഹഷ്ബല്‍ 10, അല്‍അയ്ദാബി 10, അല്‍മദ്ദ 9, അല്‍നമാസ് 9,  തനൂമ 9, അഖീഖ് 8, സകാക 8, മഹദ് അല്‍ദഹബ് 8, ഖുന്‍ഫുദ 8, ബാറഖ് 8, തബാല 8, റാസതനൂറ 8, അബൂഅരീഷ് 8, ഖുലൈസ് 8, റുവൈദ അല്‍അര്‍ദ 8, അല്‍ബാഹ 7,  മിദ്‌നബ് 7, ഖിയ 7, സുല്‍ഫി 7, അല്‍ഉല 6, അല്‍മജാരിദ 6, ബലസ്മര്‍ 6, ബീഷ 6, ഖുബാഷ് 6, തുമൈര്‍ 6, അല്‍അയൂന്‍ 5, അല്‍ഹമാന 5, അയൂന്‍ അല്‍ജുവ 5, റിയാദ്  അല്‍ഖബ്‌റ 5, തത്‌ലീത് 5, ബഖഅ 5, അല്ലൈത് 5, ബദര്‍ അല്‍ജനൂബ് 5, അല്‍ഖുവയ്യ 5, താദിഖ് 5, ദുബ 5, മഖ്വ 4, ബുഖൈരിയ 4, നബാനിയ 4, ഖുസൈബ 4, മുസൈലിഫ്  4, നമീറ 4, അല്‍മഹാനി 4, മൈസാന്‍ 4, ഉമ്മു അല്‍ദൂം 4, അല്‍ബഷായര്‍ 4, അല്‍റയ്ത് 4, അല്‍ദായര്‍ 4, ബല്‍ജുറഷി 3, ഖില്‍വ 3, ദറഇയ 3, അല്‍ഖൂസ് 3, അല്‍സഹന്‍ 3,  ദഹ്‌റാന്‍ അല്‍ജനൂബ് 3, മുലൈജ 3, അല്‍ദബീഇ 3, മൗഖഖ് 3, ദര്‍ബ് 3, സാംത 3, ഹബോന 3, മജ്മഅ 3, മുസാഹ്മിയ 3, അല്‍റയീന്‍ 3, ദുര്‍മ 3, വുതെലാന്‍ 3, അല്‍ജഫര്‍ 2,  തുറൈബാന്‍ 2, അല്‍മുവയ്യ 2, തുര്‍ബ 2, അല്‍ഫര്‍ഷ 2, അല്‍ഖഹ്മ 2, റിജാല്‍ അല്‍മ 2, അല്‍ബത്ഹ 2, സല്‍വ 2, ഉറൈറ 2, അല്‍ഹായ്ത് 2, അല്‍ഷനന്‍ 2, റാബിഗ് 2,  യാദമഅ 2, ദവാദ്മി 2, ഹുത്ത സുദൈര്‍ 2, റഫാഇ അല്‍ജംഷ് 2, റൂമ 2, അലൈസ് 1, ഹനാഖിയ 1, അല്‍ബാറഖ് 1, അല്‍സഈറ 1, അല്‍ഷംലി 1, അല്‍മുവസം 1,  അല്‍അര്‍ദ 1, തുവാല്‍ 1, ദമാദ് 1, അദം 1, അല്‍കാമില്‍ 1.

ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു