
ദുബായ്: ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് ദുബായ് റണ്‍. നഗരം ഇന്ന് ഒരു വലിയ റണ്ണിംഗ് ട്രാക്കായി മാറി. വാഹനങ്ങൾ ചീറിപ്പാഞ്ഞ ശൈഖ് സായിദ് റോഡിലൂടെ പ്രായഭേതമന്യേ രാജ്യാതിര്‍ത്തികള്‍ മറികടന്ന് ഓടിയത് ജനലക്ഷങ്ങളാണ്. പ്രായവും ദേശവും മറന്ന് ലക്ഷങ്ങള്‍ ശൈഖ് സായിദ് റോഡിലേക്ക് ഒഴുക്കി. കൃത്യം 6.30ന് ഫ്ലാഗ് ഓഫ് ചെയ്തതോടെ ശൈഖ് സായിദ് റോഡ് വാഹനങ്ങൾക്കായി അടച്ചു. പതിനാല് ലെയിനുള്ള ഹൈവേ മനുഷ്യക്കടലായി.
ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു ഇവരുടെ മനസ്സിൽ, ആരോഗ്യകരമായ ജീവിതം. ഓടുന്നവർ, പതുക്കെ ജോഗ് ചെയ്യുന്നവർ, കുടുംബത്തോടൊപ്പം നടക്കുന്നവർ എന്നിങ്ങനെ നിരവധി പേർ. ഇന്ന് മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹൈവേയില്‍ വ്യായാമം ചെയ്യുന്നവരിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരേ പാതയിൽ ഒരുമിച്ചെത്തിയതോടെ ശൈഖ് സായിദ് റോഡ് ജനസാഗരമായി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് മുന്നോട്ടുപോകുന്നത്. ദുബായ് റൺ ഈ ജനകീയ ആരോഗ്യദൗത്യത്തിന്‍റെ പ്രധാന ആകർഷണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam