സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാല്‍ ജയില്‍ശിക്ഷ; മുന്നറിയിപ്പ് നല്‍കി വീഡിയോ പങ്കുവെച്ച് അധികൃതര്‍

By Web TeamFirst Published Oct 16, 2020, 3:59 PM IST
Highlights

ബലപ്രയോഗം, ആക്രമണം, ഭീഷണി എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ ഏതെങ്കിലും ജോലി ചെയ്യാനോ ഒഴിവാക്കാനോ നിയമവിരുദ്ധമായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നത്, എന്നിവ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അബുദാബി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും കുറ്റകരമാണെന്നും ശിക്ഷാര്‍ഹമാണെന്നും മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. ഇതു സംബന്ധിച്ചുള്ള ബോധവല്‍ക്കരണ വീഡിയോ അധികൃതര്‍ വെള്ളിയാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 248 പ്രകാരം ബലപ്രയോഗം, ആക്രമണം, ഭീഷണി എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ ഏതെങ്കിലും ജോലി ചെയ്യാനോ ഒഴിവാക്കാനോ നിയമവിരുദ്ധമായി നിര്‍ബന്ധിക്കുകയോ  ചെയ്യുന്നത്, എന്നിവ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമത്തിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തത് മൂലം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടാകുന്നത് തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് പബ്ലിക് പ്രോസിക്യൂന്‍ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. 

pic.twitter.com/ewpd6Cal1o

— النيابة العامة (@UAE_PP)
click me!