
മസ്‍കത്ത്: കടകളിൽ മോഷണം (Theft from shops) നടത്തിയ മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് (Royal Oman Police) അറസ്റ്റ് ചെയ്‍തു. 12 കടകളിൽ നിന്ന് മോഷണം നടത്തിയ മൂന്ന് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
ഇവർ വാടകക്ക് താമസിച്ചിരുന്ന സ്ഥലത്ത് നിന്നും മോഷണ വസ്തുക്കൾ പോലീസ് കണ്ടെത്തിയതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലും കടകളിലും ക്യാമറകളും മറ്റ് നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ച് മുൻകരുതല്‍ സ്വീകരിക്കാൻ കട ഉടമകൾ ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam