പ്രാദേശികമായി നിര്‍മ്മിച്ച 830 കുപ്പി മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

Published : Dec 26, 2022, 04:45 PM ISTUpdated : Dec 26, 2022, 04:55 PM IST
 പ്രാദേശികമായി നിര്‍മ്മിച്ച 830 കുപ്പി മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

Synopsis

അറസ്റ്റിലായ മൂന്നുപേരെയും പിടിച്ചെടുത്ത മദ്യവും ഉള്‍പ്പെടെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍. 830 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികലെ പിടികൂടിയത്. മദ്യവില്‍പ്പനയിലൂടെ നേടിയ പണവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ മൂന്നുപേരെയും പിടിച്ചെടുത്ത മദ്യവും ഉള്‍പ്പെടെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ സമാന രീതിയില്‍ മദ്യം പിടിച്ചെടുത്തിരുന്നു. പ്രാദേശികമായി നിര്‍മിച്ച മദ്യവുമായി മൂന്ന് പ്രവാസികളാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയം നടത്തിയ പരശോധനകളിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഇവരെ പിടികൂടിയത്. ഫിന്റാസില്‍ നിന്നാണ് രണ്ട് പേര്‍ അറസ്റ്റിലായത്. ഇവരുടെ കൈവശം 98 കുപ്പി മദ്യമുണ്ടായിരുന്നു. സാല്‍മിയയില്‍ പിടിയിലായ ഒരാളുടെ പക്കല്‍ നിന്ന് നിരവധി ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read More - സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

അതേസമയം കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. വിവിധ തൊഴിൽ മേഖലകളിൽ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് പ്രവാസികളെയാണ് പരിശോധനകളില്‍ അറസ്റ്റ് ചെയ്തത്. പുരുഷന്മാർക്കുള്ള മസാജ് പാർലറുകള്‍, മത്സ്യബന്ധനം, കൃഷി, സ്ക്രാപ് യാര്‍ഡുകള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെ ലക്ഷ്യമാക്കി മാസങ്ങളോളം ശക്തമായ ഫീല്‍ഡ് ക്യാമ്പയിനുകള്‍ നടത്തി.  

Read More -  കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മിയുടെ നേതൃത്വത്തിലുള്ള സമിതി വെറും മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ശക്തമാക്കി. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ സമിതി, റെസിഡൻസി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 9,517 പേരെയാണ് അറസ്റ്റ് ചെയ്തത്. നവംബറിൽ മാത്രം പിടികൂടിയ 1,065 നിയമലംഘകരെ ഉൾപ്പെടെ രാജ്യത്ത് നിന്ന് നാടുകടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ 80 ടൺ പഴം, പച്ചക്കറി യുഎഇയിലെത്തിച്ചെന്ന് ലുലു ഗ്രൂപ്പ്
റഷ്യൻ എണ്ണ ഉപരോധം, 'ഇന്ത്യ മികച്ച അഭിനേതാക്കൾ', നിലപാടിന് പരിഹാസവുമായി അമേരിക്ക