ഇത്തവണ ബിഗ് ടിക്കറ്റില്‍ രണ്ട് പേര്‍ കോടീശ്വരന്മാരാകും; പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം

Published : Mar 29, 2021, 12:24 PM ISTUpdated : Mar 29, 2021, 12:27 PM IST
ഇത്തവണ ബിഗ് ടിക്കറ്റില്‍ രണ്ട് പേര്‍ കോടീശ്വരന്മാരാകും; പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം

Synopsis

അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന സമയം മാര്‍ച്ച് 31ന് രാത്രി 11.45 വരെയാണ്. ഇതുവരെ ടിക്കറ്റ് എടുക്കാത്തവര്‍ക്ക് വില്‍പന അവസാനിക്കുന്ന സമയം വരെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 

അബുദാബി: മാര്‍ച്ച് മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിഗ് ടിക്കറ്റ് 226-ാം സീരിസിലേക്കുള്ള ബിഗ് 10 മില്യന്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന അവസരമാണിപ്പോള്‍. ഇത്തവണ രണ്ട് കോടീശ്വരന്മാരെയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം (20 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ബിഗ് ടിക്കറ്റിലൂടെ നിങ്ങളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇപ്പോഴും നിങ്ങള്‍ക്ക് അവസരം ബാക്കിയുണ്ട്. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാന് 50 ലക്ഷം ദിര്‍ഹമാണ് (10 കോടിയോളം ഇന്ത്യന്‍ രൂപ)  സ്വന്തമാക്കാനാവുന്നത്. ഇതോടൊപ്പം ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ കാറും വിജയികളെ കാത്തിരിക്കുന്നു.

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന സമയം മാര്‍ച്ച് 31ന് രാത്രി 11.45 വരെയാണ്. ഇതുവരെ ടിക്കറ്റ് എടുക്കാത്തവര്‍ക്ക് വില്‍പന അവസാനിക്കുന്ന സമയം വരെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. എന്നാല്‍ അല്‍പം കൂടി വില കുറഞ്ഞ ഒരു ഭാഗ്യ പരീക്ഷണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 150 ദിര്‍ഹം ചെലവഴിച്ച് ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കാളിയാവാം. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.

ഒപ്പം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരുന്നത് വഴി അവയിലൂടെ നടക്കുന്ന ഗെയിമുകളിലും മറ്റ് ആക്ടിവിറ്റികളിലും പങ്കെടുക്കാനും സമ്മാനം നേടാനുമുള്ള അവസരമുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും