കനത്ത മഴയെ തുടര്‍ന്ന് അടച്ച മൂന്ന് ദുബൈ മെട്രോ സ്റ്റേഷനുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

Published : May 19, 2024, 05:51 PM IST
 കനത്ത മഴയെ തുടര്‍ന്ന് അടച്ച മൂന്ന് ദുബൈ മെട്രോ സ്റ്റേഷനുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

Synopsis

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് സ്റ്റേഷനുകളുടെ പൂർണമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയായതായി ആർടിഎ അറിയിച്ചു.

ദുബൈ: കനത്ത മഴയെ തുടര്‍ന്ന് അടച്ച ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് (മെയ് 19) മുതല്‍ വീണ്ടും ആരംഭിച്ചു. മൂന്ന് സ്റ്റേഷനുകളും ഇന്ന് മുതൽ തുറക്കുമെന്ന് നേരത്തെ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ് സ്റ്റേഷനുകളിലെ ദുബായ് മെട്രോ സർവീസാണ് പുനരാരംഭിച്ചത്. എന്നാൽ എനർജി മെട്രോ സ്റ്റേഷൻ അടുത്തയാഴ്ച മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് സ്റ്റേഷനുകളുടെ പൂർണമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയായതായി ആർടിഎ അറിയിച്ചു. ഈ മാസം 28നകം സ്റ്റേഷനുകൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.  ഏപ്രിൽ 16ലെ കനത്ത മഴ മൂലം ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെങ്ങുമുള്ള ഗതാഗത സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.

Read Also -  പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

സ്വദേശിവത്കരണ നിയമലംഘനം; 1,370 സ്വകാര്യ കമ്പനികൾക്ക് പിഴ 

അബുദാബി: യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്.

സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ന്‍റെ പകുതി മുതല്‍ 2024 മെയ് 16 വരെയുള്ള അവലോകന കാലയളവിൽ നിയമവിരുദ്ധമായി നിയമിച്ച 2,170 സ്വദേശികളെ മന്ത്രാലയം ഇൻസ്പെക്ടർമാർ കണ്ടെത്തി. ഈ 2,170 യുഎഇ പൗരന്മാരെ നിയമിച്ച 1,379 സ്വകാര്യ കമ്പനികളെയും പരിശോധനാ സംഘം വിജയകരമായി തിരിച്ചറിയുകയായിരുന്നു.

ഓരോ കേസിലും നിയമലംഘകർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. അതേസമയം, 20,000-ത്തിലേറെ സ്വകാര്യ കമ്പനികൾ സ്വദേശികളെ നിയമിക്കുകയും സ്വദേശിവത്കരണ നയങ്ങളും തീരുമാനങ്ങളും പാലിക്കുകയും ചെയ്തിട്ടുണ്ട്. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 600590000 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ അ​റി​യി​ക്ക​ണം. സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ത്​ രീ​തി​യി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യാം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും പ​രാ​തി സ​മ​ർ​പ്പി​ക്കാം. അമ്പതിലകം ​ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ 2024 ജൂ​ൺ 30ന​കം ഒ​രു സ്വ​ദേ​ശി​യെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. നാ​ഫി​സ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം 2021 മു​ത​ൽ ഇ​തു​വ​രെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ൽ 170 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം