Human Trafficking in Oman: ജോലി വാഗ്ദാനം ചെയ്‍ത് മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

By Web TeamFirst Published Jan 20, 2022, 2:57 PM IST
Highlights

വ്യാജ തൊഴിലസരങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ച് മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേര്‍ ഒമാനില്‍ അറസ്റ്റിലായി.

മസ്‍കത്ത്: ഒമാനില്‍ (Oman) മനുഷ്യക്കടത്ത് ആരോപിച്ച് (Human trafficking) മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് (Royal Oman Police) അറസ്റ്റ് ചെയ്‍തു. രാജ്യത്ത് വ്യാജ തൊഴിലസരങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചായിരുന്നു മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്ന് ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻക്വയറി ആന്റ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. പിടിയിലായ മൂന്ന് പേരും അറബ് പൗരന്മാരാണെന്ന് (Arab citizen) റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി
മസ്‍കത്ത്: ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ ( fire broke out in a house) കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി (Three rescued). മസ്‍കത്ത് (Muscat) വിലായത്തിലെ അമീറത്ത് (Amerat) വിലായത്തിലായിരുന്നു അപകടം. ഇവിടെ ഒരു വീടിന് തീപിടിച്ചെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മസ്‍കത്ത് ഗവര്‍ണറേറ്റിലെ  സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി (Civil Defence and Ambulance Departmen) ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ നിന്ന് മൂന്ന് പേരെയും പരിക്കുകളില്ലാതെ തന്നെ പുറത്തെത്തിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രക്ഷപ്പെട്ട മൂന്ന് പേരെയും ആരോഗ്യനില തൃപ്‍തികരമാണ്

click me!