വിസ നിയമലംഘകർക്ക് ആശ്വാസം, ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ; മൂന്ന് മാസം നീണ്ടുനിൽക്കും

Published : Feb 08, 2025, 04:09 PM ISTUpdated : Feb 08, 2025, 04:11 PM IST
വിസ നിയമലംഘകർക്ക് ആശ്വാസം, ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ; മൂന്ന് മാസം നീണ്ടുനിൽക്കും

Synopsis

രേഖകളില്ലാതെ ഖത്തറില്‍ അനധികൃതമായി കഴിയുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള സമയപരിധിയാണിത്. 

ദോഹ: അനധികൃതമായി താമസിക്കുന്ന വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍. മൂന്ന് മാസത്തെ ഗ്രേസ് പിരീഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ മൂന്ന് മാസത്തേക്കാണ് വിസാ നിയമലംഘകര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി ഒമ്പത്​ മുതൽ മാർച്ച്​ ഒമ്പത്​ വരെ നീണ്ടു നിൽക്കുന്നതാണ് ഗ്രേസ്​ പിരീഡ്​. ആവശ്യമായ രേഖകളില്ലാതെ ഖത്തറിൽ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക്​ മടങ്ങാൻ അവസരം ഒരുക്കുന്നതാണ്​ ഫെബ്രുവരി ഒമ്പത്​ മുതൽ മാർച്ച്​ ഒമ്പത്​ വരെ നീണ്ടു നിൽക്കുന്ന ഈ ഗ്രേസ്​ പിരീഡ്​. നിയമ ലംഘകർക്ക്​ ഹമദ്​ വിമാനത്താവളത്തിൽ നേരി​ട്ടെത്തിയോ സൽവ റോഡിലെ സെർച്ച്​ ആൻറ്​ ഫോളോഅപ്പ്​ വിഭാഗത്തിലെത്തിയോ ഗ്രേസ്​ പിരീഡ്​ ഉപയോഗപ്പെടുത്തി രാജ്യം വിടാനാകും. ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത്​ വരെയാണ്​ സെർച്ച്​ ആൻറ്​ ഫോളോഅപ്​ വിഭാഗം ഓഫീസ്​ പ്രവർത്തന സമയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം