
അബുദാബി: യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്‍റ്റംബര്‍ 15 വരെ ആയിരിക്കും തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് വിലക്കുള്ളതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് നിയന്ത്രണം.
ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ള മാസങ്ങളില്‍ പരമാവധി ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഈ സമയത്തില്‍ അധികം ജോലി ചെയ്യിച്ചാല്‍ അത് ഓവര്‍ടൈം ജോലിയായി കണക്കാക്കി അതിന് അധിക വേതനം നല്‍കണം. ഉച്ചവിശ്രമ സമയത്ത് ഇവര്‍ക്ക് വിശ്രമിക്കാന്‍ തണലുള്ള സ്ഥലം ഒരുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമത്തില്‍ നിന്ന് ചില ജോലികള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരവധിപ്പേര്‍ ഇങ്ങനെ നിയമംലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ പരമാവധി അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പൊതുജനങ്ങള്‍ 600590000 എന്ന നമ്പറില്‍ വിളിച്ച് അവ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Read also: അനധികൃതമായി എത്തിയ പ്രവാസി നാടുകടത്തല്‍ നടപടികള്‍ക്കിടെ രക്ഷപ്പെട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ