
ദുബൈ: ദുബൈയില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ദുബൈയിലെ അല്‍റഫയിലെ റോഡരികിലുള്ള കടയിലേക്കാണ് എസ് യു വി കാര്‍ പാഞ്ഞുകയറിയത്.
ഒരു റോഡില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചതാണ് ഡ്രൈവര്‍. എന്നാല്‍ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ ഒരു വശത്തുള്ള കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് അല്‍റഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് താനി ബിന്‍ ഗഹാല്‍ട്ടിയ പറഞ്ഞു. മുമ്പോട്ട് കുതിച്ച വാഹനം കടയുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്താണ് ഇടിച്ചുകയറിയത്. സംഭവത്തില്‍ കടയിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയതായും ഡ്രൈവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും ബ്രിഗേഡിയര്‍ ഗഹാല്‍ട്ടിയ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam