
കുവൈത്ത് സിറ്റി: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് വര്‍ക്ക് ഷോപ്പുകള്‍ (Illegal workshops) കുവൈത്ത് മുനിസിപ്പാലിറ്റി Kuwait Municipality) അടച്ചുപൂട്ടി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ (Farwaniya Governorate) ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയായിരുന്നു പരിശോധന. രണ്ടിടങ്ങളില്‍ പൊതു സ്ഥലം കൈയേറി സ്ഥാപിച്ച നിര്‍മിതികളും (encroachments on state property) പൊളിച്ചുമാറ്റി. മുനിസിപ്പല്‍ ചട്ടങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത 44 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.
ജലീബ് അല്‍ ശുയൂഖ് ഏരിയ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളില്‍ 26 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി മുനിസിപ്പാലിറ്റിയുടെ ഫര്‍വാനിയ ബ്രാഞ്ച് പരിശോധനാ വിഭാഗം തലവന്‍ ഫഹദ് അല്‍ മുവൈസിരി പറഞ്ഞു. ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഗോഡൌണുകള്‍ക്ക് ബാധകമായ മറ്റ് ചട്ടങ്ങളും പാലിക്കാത്തതിനായിരുന്നു നടപടി.
സ്ഥാപനങ്ങള്‍ക്ക് ബാധകമായ മുനിസിപ്പല്‍, ആരോഗ്യ നിയമങ്ങള്‍ പാലിച്ചുവേണം കടകള്‍ പ്രവര്‍ത്തിക്കാനെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. തുടര്‍ന്നും ശക്തമായ പരിശോധന നടത്തുമെന്നും ആരോഗ്യ സുരക്ഷാ നിയമങ്ങളും മുനിസിപ്പല്‍ ചട്ടങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയാല്‍ യാതൊരു വിട്ടുവീഴ്‍ചയും ഉണ്ടാവില്ലെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ