വന്ദേ ഭാരത്: ഒമാനില്‍ നിന്ന് ഇന്ന് സംസ്ഥാനത്തെത്തുന്നത് 362 പ്രവാസികള്‍

By Web TeamFirst Published May 20, 2020, 9:34 PM IST
Highlights

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതിനകം ഏഴു വിമാന സര്‍വീസുകളാണ്  ഒമാനില്‍ നിന്നും  ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

മസ്കറ്റ്: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് ഒമാനില്‍ നിന്ന് കേരളത്തിലെത്തുന്നത് 362 പ്രവാസികള്‍. ഒമാനില്‍ നിന്ന് ഇന്ന് പുറപ്പെട്ട മൂന്ന് വിമാനങ്ങളില്‍ രണ്ടെണ്ണം കേരളത്തിലേക്കും ഒരെണ്ണം ബെംഗളൂരുവിലേക്കുമാണ്. 

കണ്ണൂരിലേക്കുള്ള ആദ്യ വിമാനം മസ്‌കറ്റില്‍ നിന്ന് ഒമാന്‍ സമയം വൈകുന്നേരം 5.50നാണ് പുറപ്പെട്ടത്. ഈ വിമാനത്തില്‍ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തില്‍ 180 യാത്രക്കാര്‍ ഉണ്ടായിരുന്നു. മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും ഇന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതിനകം ഏഴു വിമാന സര്‍വീസുകളാണ്  ഒമാനില്‍ നിന്നും  ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇതിലൂടെ 1270 പേര്‍ക്ക്  നാട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നാളെ മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്കും ഡല്‍ഹിയിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ടാകും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും  വിസകാലാവധി കഴിഞ്ഞവര്‍ക്കുമാണ് വന്ദേഭാരത് മിഷന്റെ വിമാന സര്‍വീസില്‍  മുന്‍ഗണന നല്‍കുന്നതെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഒമാനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു
 

click me!