മസ്‌കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊതു,സ്വകാര്യ മേഖലകള്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. മെയ് 23 ശനിയാഴ്ചയാണ് പൊതു,സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി ആരംഭിക്കുന്നത്.

ഈദിന്റെ ആദ്യദിനം മെയ് 24 ഞായറാഴ്ച ആണെങ്കില്‍ മെയ് 26 ചൊവ്വാഴ്ച വരെ പെരുന്നാള്‍ അവധി നീളും. ഔദ്യോഗിക പ്രവ്യത്തി ദിനം തുടങ്ങുന്നത് മെയ് 27 ബുധനാഴ്ച മുതലാകും. എന്നാല്‍ ഈദിന്റെ ആദ്യദിനം മെയ് 25 തിങ്കളാഴ്ചയാണെങ്കില്‍ മെയ് 28 വ്യാഴാഴ്ചയാകും അവധി അവസാനിക്കുക. ഇത് പ്രകാരം ഔദ്യോഗിക പ്രവൃത്തി ദിവസം ആരംഭിക്കുന്നത് മെയ് 31 ഞായറാഴ്ച ആകും.  

ബഹ്റൈനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു