
ജീസാൻ: സൗദി അറേബ്യയില്ഡ യുവതി ഓടിച്ച കാർ അപകടത്തിൽ പെട്ട് കൈക്കുഞ്ഞ് മരിച്ചു. ജിസാൻ പ്രവിശ്യയിലെ ബേശ് കോർണിഷിൽ ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ യുവതിയുടെ ഭർത്താവിനും മറ്റൊരു മകൾക്കും പരിക്കേറ്റു. യുവതിയുടെ ഇളയ കുഞ്ഞാണ് മരിച്ചത്.
അപകടത്തെ കുറിച്ച് ശനിയാഴ്ച രാത്രി 8.41ന് റെഡ് ക്രസൻറ് അതോറിറ്റിയുടെ കൺട്രോൾ റൂമിൽ വിവരം ലഭിച്ചെന്നും അപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനായി തിരിച്ചെന്നും ജീസാൻ റെഡ് ക്രസൻറ് വക്താവ് ബൈശി അൽസ്വർഖി പറഞ്ഞു. റെഡ് ക്രസന്റ് ആംബുലൻസിൽ ഭർത്താവിനെ ബേശ് ജനറൽ ആശുപത്രിയിലേക്ക് നീക്കി. റെഡ് ക്രസൻറ് സംഘം എത്തുന്നതിന് മുമ്പായി മൂമ്പ് പെൺകുട്ടിയെ നാട്ടുകാർ ബേശ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam