
ജിദ്ദ: വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ബാഗേജില്‍ നിരോധിത വസ്തുക്കളുള്ളത് പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ പെട്ടി പാക്ക് ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. എല്ലാ വിമാനത്താവളങ്ങളിലും ഇത്തരത്തില്‍ നിരോധിച്ച വസ്തുക്കള്‍ കൊണ്ടുവരരുതെന്ന നിര്‍ദ്ദേശം നല്‍കാറുമുണ്ട്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 12 ഇനം സാധനങ്ങള്‍ക്കാണ് വിമാനത്താവളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ എത്തുന്നവരുടെ സുരക്ഷിതത്വവും സംരക്ഷണവും ശക്തമാക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കിയത്. സൗദി അറേബ്യയില്‍ നിയമപരമായോ സുരക്ഷാപരമായോ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കളാണ് പട്ടികയിലുള്ളത്. എല്ലാത്തരും ലഹരി വസ്തുക്കളും മദ്യവും നിരോധിത പട്ടികയിലുണ്ട്. നിയമവിരുദ്ധ കാര്യങ്ങൾക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രിക്–ഇലക്ട്രോണിക് ഉപകരണങ്ങൾ, പേനകൾ, ക്യാമറ ഘടിപ്പിച്ച കണ്ണടകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
സുഗന്ധങ്ങള്‍ അടങ്ങിയ ഇ-പൈപ്പുകള്‍, പോക്കര്‍ പോലുള്ള അപകടകരമായ ഗെയിമുകള്‍, ചൂതാട്ടത്തിനുള്ള സാമഗ്രികള്‍, ശക്തിയേറിയ ലേസറുകള്‍, ലൈംഗിക വസ്തുക്കൾ, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ, കച്ചവട ഉദ്ദേശത്തിൽ അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധിത വസ്തുക്കളുടെ പട്ടികയിലുണ്ട്. നാട്ടില്‍ നിന്ന് വരുന്ന പ്രവാസികള്‍ ഈ വസ്തുക്കള്‍ ബാഗില്‍ ഇല്ലെന്ന് ഉറപ്പാക്കണം. അതുപോലെ തന്നെ ഗള്‍ഫിലെ പ്രിയപ്പെട്ടവര്‍ക്കായി മറ്റുള്ളവര്‍ നാട്ടില്‍ നിന്ന് തന്നുവിടുന്ന പൊതികളിലും ഇവ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ലഗേജില്‍ അശ്രദ്ധമായി ഈ വസ്തുക്കള്‍ കടന്നുകൂടിയാല്‍ വലിയ നിയമക്കുരുക്കുകളില്‍പ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ